കെ.സുധാരകരനുനേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം

single-img
19 March 2014

Sudhakaran MLAകണ്ണൂര്‍ മട്ടന്നൂര്‍ എന്‍എസ് കോളജില്‍ വിദ്യാര്‍ഥികളോട് വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയ കെ.സുധാരകരന്‍ എംപിക്കുനേരെ കയ്യേറ്റശ്രമം. കോളേജ് കാമ്പസില്‍ എംപിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന പുല്‍മേടിന് തീപടര്‍ന്നു പിടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് തീയിട്ടതെന്ന് പറഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകരും മറിച്ച് എസ്.എഫ്.ഐ ആണ് തീയിട്ടെതെന്ന് പറഞ്ഞ് കെ.എസ്.യുക്കാരും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് സുധാകരന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.