നൂറുകോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം എസ് ധോണി സീ ടിവിക്കെതിരെ കേസ് ഫയല്‍ ചെയ്തു

single-img
18 March 2014

ചെന്നൈ : തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത‍ നല്‍കിയതിനു സീ ടിവിക്കെതിരെ ക്രിക്കറ്റ് താരം എം എസ് ധോണി മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.

തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്ള അഭിമുഖങ്ങളും മറ്റു പരിപാടികളും സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സീ നെറ്റ്വര്‍ക്കിനെ വിലക്കിക്കൊണ്ട്  ഒരു ഇടക്കാല വിധി  ധോണി ചൊവ്വാഴ്ച കോടതിയില്‍ നിന്നും നേടിയിരുന്നു.

മാച്ച് ഫിക്സിംഗ് -കോഴ വിവാദങ്ങളില്‍ ധോണിയുടെ പേര് ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള വാര്‍ത്തകളാണ് ധോണിയെ പ്രകോപിപ്പിച്ചത്.ആരോപണങ്ങള്‍ ധോണി നിഷേധിച്ചിരുന്നു.