സ്വര്‍ണ്ണാഭരണശാലയിലെ ഗ്യാസ് പൊട്ടിതെറിച്ചുള്ള അപകടത്തില്‍ മരണം രണ്ടായി

single-img
18 March 2014

img1140318002_1_1തൃശൂരില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സഞ്ജു സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

മുളങ്ങില്‍ കൊറ്റിക്കല്‍ ബാലന്റെ വീടിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.