സന്തോഷ് ട്രോഫി കിരീടം മിസോറാമിന്

single-img
10 March 2014

_TH10_SANTOSH_1782511fമണിപ്പൂരിനുശേഷം സന്തോഷ് ട്രോഫി നേടുന്ന ആദ്യ വടക്കു കിഴക്കന്‍ സംസ്ഥാനമെന്ന നേട്ടവും മിസോറാം സ്വന്തമാക്കി. 68-ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ റെയില്‍വേസിന്റെ വെല്ലുവിളിക്ക് മറുപടിയില്ലാത്ത മൂന്നു ഗോളിന് ഉത്തരം നല്കി മിസോറാം കിരീടമുയര്‍ത്തി. നായകന്‍ സീകോ സൊറെംസംഗയുടെ (44, 61) ഇരട്ടഗോളുകളിലും എഫ്. ലാല്‍റിന്‍പുയയുടെ (90+1) ഇഞ്ചുറി ടൈമിലെ ഗോളിലും പൊലിഞ്ഞത് 48 വര്‍ഷത്തിനുശേഷം കിരീടം നേടാമെന്ന റെയില്‍വേസിന്റെ സ്വപ്നം. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു റെയില്‍വേസ് സന്തോഷ്‌ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്.