ഉത്തരകൊറിയന്‍ മിസൈലില്‍നിന്നു ചൈനീസ് വിമാനം കഷ്ടിച്ചു രക്ഷപ്പെട്ടു

single-img
8 March 2014

north_korea_mapടോക്കിയോയിലെ നരിത വിമാനത്താവളത്തില്‍നിന്നു ചൈനയിലെ ഷെന്‍യാംഗിലേക്കു പോയ ചൈനീസ് യാത്രാവിമാനം ഉത്തരകൊറിയന്‍ മിസൈലില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ചൈന ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.പ്രശ്‌നം ഉത്തരകൊറിയയുമായി ചര്‍ച്ച ചെയ്‌തെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഖ്വിന്‍ ഗാംഗ് പറഞ്ഞു.

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈലിന്റെ പാതയിലാണ് ചൈനീസ് വിമാനം ചെന്നുപെട്ടത്. വിമാനത്തിന് ഒന്നും പറ്റിയില്ലെന്നും സിവിലിയന്‍ വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഉത്തരകൊറിയയോടു നിര്‍ദേശിച്ചെന്നും ഗാംഗ് വ്യക്തമാക്കി. കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയയുടെ സുഹൃത്താ ണു ചൈന.