ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍, സംസ്ഥാനബത്ത് ഏപ്രില്‍ 10 ന്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

single-img
5 March 2014

Electronic-Voting-Machines-EVMലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15 ന്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത് അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ ഏഴു മുതല്‍ മേയ് 12 വരെ നടക്കും. കേരളത്തില്‍ ഏപ്രില്‍ 10നു തിരഞ്ഞെടുപ്പ് നടക്കും. മേയ് 31നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുതല്‍ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.