റിയാദിൽ വാഹനാപകടത്തിൽ​ നാലു മലയാളികൾ മരിച്ചു

single-img
4 March 2014

റിയാദില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മുസാമിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അഞ്ചുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് ഉപ്പള മംഗല്‍പാടി പഞ്ചായത്തിലെ കൂമ്പാനൂര്‍ കെതക്കാര്‍ ഹൗസിലെ അബ്ദുള്ള,​ ഭാര്യ ആയിഷാബി,​ ഇവരുടെ മകന്‍ ലത്തീഫ് (37), ചെറുമകന്‍ അബ്ദുറഹ്മാന്‍ (9 മാസം) എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ, സഹോദരന്‍ ഹാരിസ്, ഹാരിസിന്റെ മക്കളായ ലുബ്‌ന (7), സിയാന്‍ (3) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ആറരയ്ക്കാണ് അപകടം നടന്നത്.റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം മടങ്ങവേ മക്ക – റിയാദ് ഹൈവേയി വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.