ഇടി കൂട്ടിൽ ഇനി ഇന്ത്യയില്ല

single-img
4 March 2014

ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ റദ്ദാക്കി. രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിലാണ് അംഗീകാരം റദ്ദാക്കിയത്.

അംഗീകാരം റദ്ദാക്കിയതോടെ ഇനി ഇന്ത്യൻ പതാകയുടെ കീഴിൽ മത്സരിക്കാനാവില്ല.പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ബോക്‌സിംഗ് താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ എ ഐ ബി എയുടെ കീഴില്‍ സ്വതന്ത്ര താരങ്ങളായി മത്സരിക്കാം.