സന്തോഷ് ട്രോഫി; കേരളം പുറത്ത്

single-img
3 March 2014

santhoshtrophy68 മത് സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ലീഗില്‍ നിന്നും കേരളം പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിന് മഹാരാഷ്്ട്രയോടു പരാജയപ്പെട്ടാണ് നിലവിലെ റണ്ണേഴ്‌സപ്പായ കേരളം പുറത്തായത്.മൂന്നു മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ടാണ് കേരളത്തിന്റെ പുറത്താകല്‍. കേരളത്തിന് ഇനി സര്‍വീസസിനെതിരേയുള്ള ഒരു മത്സരംകൂടിയാണ് അവശേഷിക്കുന്നത്.

നാലു മത്സരങ്ങളില്‍ മൂന്നും വിജയിച്ച മഹാരാഷ്്ട്ര മിസോറാമിനൊപ്പം ഗ്രൂപ്പ് എയില്‍നിന്ന് സെമിയില്‍ കടന്നു. മിസോറാമിനും മഹാരാഷ്ട്രയ്ക്കും ഒമ്പതു പോയിന്റ് വീതമുണ്ട്. ചാമ്പ്യന്മാരായ സര്‍വീസസും റണ്ണറപ്പായ കേരളവും പുറത്തായി. ആദ്യമത്സരത്തില്‍ മിസോറമിനോട് തോറ്റ കേരളം രണ്ടാം കളിയില്‍ ഉത്തരാഖണ്ഡിനോട് ജയിച്ചു. മഹാരാഷ്ട്രക്കെതിരായ കളിയില്‍ ജയം അനിവാര്യമായിരുന്നു. എന്നാല്‍ തോല്‍വിയോടെ കേരളം പുറത്താകുകയായിരുന്നു.