സിറിയയില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 55 വിമതര്‍ കൊല്ലപ്പെട്ടു

single-img
1 March 2014

syriaഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ അല്‍-ഗൗട്ടയില്‍ സൈന്യം നടത്തിയ ഒളിയാക്രമണത്തില്‍ 20 വിമതര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഈ മേഖലയിലൂടെ ഡമാസ്‌കസിലേക്ക് കടക്കാന്‍ ശ്രമിച്ച 175 വിമതരെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. ഡമാസ്‌കസിന്റെ കിഴക്കന്‍ പ്രാന്തനഗരമായ ഡൗമയിലുണ്ടായ സൈനിക ആക്രമണങ്ങളില്‍ 25 വിമതര്‍ കൊല്ലപ്പെട്ടു. ജോബറിലുണ്ടായ ആക്രമണങ്ങളില്‍ നാലു വിമതരും കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയായ ഡെയര്‍ ആറ്റേയില്‍ നടന്ന ആക്രമണത്തില്‍ ആറു വിമതര്‍ കൊല്ലപ്പെട്ടു.