താലിബാന്‍ കമാന്‍ഡര്‍ അസ്മതുള്ള ഷഹീന്‍ ഭിട്ടാനി കൊല്ലപ്പെട്ടു

single-img
25 February 2014

Asmatullah_Shaheen_Bhittani_360പാക് താലിബാന്റെ മുതിര്‍ന്ന കമാന്‍ഡര്‍ അസ്മതുള്ള ഷഹീന്‍ ഭിട്ടാനിയെയും അദ്ദേഹത്തിന്റെ അംഗരക്ഷകന്‍, ഡ്രൈവര്‍ എന്നിവരെയും തോക്കുധാരികള്‍ വെടിവച്ചുകൊന്നു. വടക്കന്‍ വസീറിസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമത്തിലൂടെ ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹക്കീമുള്ള മെഹ്‌സൂദിന്റെ മരണത്തിനുശേഷം തെഹ്‌റിക്-ഇ-താലിബാന്റെ നിയന്ത്രണം ഏറെ നാളത്തേക്ക് അസ്മതുള്ളയ്ക്കായിരുന്നു. താലിബാന്‍ കൗണ്‍സിലിന്റെ തലവനും അസ്മതുള്ളയായിരുന്നു. പിന്നീട് മുല്ലാ ഫസലുള്ള താലിബാന്റെ നേതൃത്വത്തിലെത്തി. അസ്മതുള്ളയുടെ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്നു.