പെരുന്നയില്‍ പോയത് സുകുമാരന്‍നായരെ കാണാനായിരുന്നില്ലെന്ന് സുധീരന്‍

single-img
25 February 2014

vbk-sudheeran_809394fസുകുമാരന്‍ നായരെ കാണാനല്ല താന്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് പോയതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മന്നം സമാധിദിനാചരണ ചടങ്ങില്‍ പങ്കെടുക്കാനായാണ് താന്‍ പോയത്. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചുവെന്നും അതു കേട്ട് മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ വിവാദമായതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായികനേതാക്കളെ അപമാനിക്കുന്ന ആളല്ല താനെന്നും എന്‍എസ്എസുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.