എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുധീരന്‍ സുകുമാരന്‍ നായരെ കാണാതെ മടങ്ങി

single-img
25 February 2014

vbk-sudheeran_809394fഇന്നു രാവിലെ 9.30 ന് എന്‍എസ്എസ് ആസ്ഥാനത്തെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാതെ മടങ്ങി. സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുകുമാരന്‍ നായര്‍ സ്വന്തം ഓഫീസിലേക്കു മടങ്ങുകയായിരുന്നു. കോട്ടയത്തു നടക്കുന്ന സ്വീകരണയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

ആഭ്യന്തരമന്ത്രിയായി ചുമതയേറ്റ രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ ഓഫീസില്‍ ചെന്ന് കണ്ടിരുന്നപോലെ വി.എം. സുധീരനും എന്‍എസ്എസ് ഓഫീസിലെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം യോഗസ്ഥലത്തേക്ക് പോകുകയായിരുന്നു.