പോലീസ് അറസ്റ്റ് ചെയ്ത സിപിഐ നേതാവിനെ സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍ മോചിപ്പിച്ചു

single-img
25 February 2014

paipraസിപിഐ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ നേതാവിനെ പോലീസ് അറസ്റ്റു ശചയ്തതില്‍ പ്രതിേഷധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇടപെട്ട്‌നടത്തിയ ചര്‍ച്ചയില്‍ നേതാവിനെ വിട്ടയച്ചു. അറസ്റ്റുചെയ്ത എസ്.ഐക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു.

ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടഞ്ഞ സംഭവത്തില്‍ പായിപ്ര സിപിഐ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ വി.എന്‍ നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം.

പായിപ്ര കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പായിപ്ര – ചെറുവട്ടൂര്‍ റോഡില്‍നിന്നും വലിയ വാഹനങ്ങള്‍ പള്ളിച്ചിറങ്ങര വഴി തിരിച്ചുവിടാന്‍ കഴിഞ്ഞദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഗതാഗതം തിരിച്ചുവിട്ടെങ്കിലും സ്വകാര്യ ബസുകള്‍ തീരുമാനം അംഗീകരിക്കാതെ വന്നതോടെ ഇന്നലെ ഒരു വിഭാഗം നാട്ടുകാര്‍ ബസുകള്‍ തടയുകയായിരുന്നു.

ബസ് ജീവനക്കാരും ജനങ്ങളുമായുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ എസ്‌ഐ ശിവകുമാര്‍ സമരത്തിലുണ്ടായിരുന്ന നവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ സിപിഐ പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടുകയായിരുന്നു. നവാസിനെ വിട്ടയക്കണമെന്ന ആവശ്യം പോലീസ് നിരസിച്ചതോടെ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

രാത്രി വൈകി കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാറിന്റെ മധ്യസ്ഥതയില്‍ സിപിഐ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രഹാം, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, എഐവൈഎഫ് ജില്ലാപ്രസിഡന്റ് ടി.എം.ഹാരിസ്, ജില്ലാകമ്മിറ്റിയംഗം പി.കെ. ബാബുരാജ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണു നവാസിനെ പോലീസ് വിട്ടയച്ചത്. സംഭവം സംബന്ധിച്ചു എസ്‌ഐക്കെതിരെ അന്വേഷണം നടത്തുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.