ദയാവധം ഹര്‍ജി സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ പരിഗണനയ്ക്കുവിട്ടു

single-img
25 February 2014

supreme courtപ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന യന്ത്രങ്ങളുടെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന രോഗിക്ക് ദയാവധം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ പ്രത്യേകബഞ്ച് ഭരണഘടനാബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. 1996-ല്‍ ഭരണഘടനാ ബഞ്ചിന്റെ വിധി മറികടന്ന് ഹര്‍ജിയില്‍ മൂന്നംഗബഞ്ചിന് തീരുമാനമെടുക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സദാശിവം അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. പ്രശ്‌നത്തിന്റെ സാമൂഹിക, വൈദ്യശാസ്ത്ര വശങ്ങള്‍കൂടി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ദയാവധം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും അതിനാല്‍ അനുവദിക്കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. 1996-ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രോഗിക്ക് മരണം സ്വയം തീരുമാനിക്കാനാവില്ലെന്ന് പ്രസ്താവിച്ചിരുന്നു.