സന്തോഷ് ട്രോഫിയില്‍ കേരളം ഇന്നു മിസോറാമിനെതിരേ

single-img
24 February 2014

santhoshസന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങളില്‍ ഇന്ന് വൈകുന്നേരം 6.15 ന് മിസോറവും കേരളവും ഏറ്റുമുട്ടും. അഞ്ചു മേഖലകളില്‍നിന്നു യോഗ്യതാ മല്‍സരം ജയിച്ചെത്തിയ പത്തു ടീമുകളാണു ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണു മല്‍സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു യോഗ്യത നേടും. നിലവിലെ ചാംപ്യന്മാരായ സര്‍വീസസ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മിസോറം എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ കേരളത്തിനൊപ്പമുള്ളത്.