വെള്ളാപ്പള്ളിയുമായി ഇനിയൊരു ഐക്യത്തിനില്ലെന്ന് സുകുമാരന്‍ നായര്‍

single-img
24 February 2014

sukuഎസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ ഇരിക്കുന്നിടത്തോളം ഇനി എസ്എന്‍ഡിപിയുമായി ഐക്യത്തിനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഇപ്പോഴുണ്ടായ പ്രശനങ്ങള്‍ക്ക് കാരണം ആരുടെ കുഴപ്പം മൂലമാണെന്നും ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിഡ്ഢിത്തരങ്ങള്‍ക്കു മറുപടി പറയാത്തത് എസ്എന്‍ഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനാലാണ്. പ്രസ്ഥാനത്തെ താന്‍ ബഹുമാനിക്കുന്നു. അല്ലാതെ നടേശനെന്ന വ്യക്തിയെ പനോക്കിയയല്ല. വിശാല ഹിന്ദു ഐക്യത്തിന്റെ മൊത്തം ഉത്തരവാദിത്വം ഒരു സമുദായത്തിനു മാത്രമാണെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിഭാഗത്തിന് അവകാശപ്പെട്ട കാര്യങ്ങള്‍ മാത്രമേ എസ്എന്‍ഡിപിക്കു ദോഷം വരാത്തതരത്തില്‍ താന്‍ ചോദിച്ചിട്ടുള്ളുവെന്നും എന്നാല്‍ പല വിഷയങ്ങളിലും എന്‍എസ്എസിനു ദോഷകരമായ നിലപാടുകളാണ് എസ്എന്‍ഡിപി കൈക്കൊണ്ടിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ സൂചിപ്പിച്ചു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കു കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയായിരിക്കും എന്‍എസ്എസിന്റെ നിലപാട്. ഇതിനെ ശരി ദൂരമെന്നു പറഞ്ഞ് ആരും ആക്ഷേപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.