ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റെങ്കിലും യു.ഡി.എഫ് അധികം നേടുമെന്ന് എ.കെ ആന്റണി

single-img
23 February 2014

akവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെക്കാൾ ഒരുസീറ്റെങ്കിലും യു.ഡി.എഫ് അധികം നേടുമെന്ന് എ.കെ ആന്റണി പറഞ്ഞു. വി.എം സുധീരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലേയേറ്റ ശേഷം ആദ്യമായി ഇന്ദിരാഭവനിലെത്തിയ എ.കെ ആന്റണി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

കഴിഞ്ഞ തവണ താൻ കേരളത്തിൽ വന്നപ്പോൾ യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യമാണെന്ന് പറഞ്ഞിരുന്നു. ഇത്തവണ അതിനേക്കാൾ മികച്ച സാഹചര്യമാണ്. യു.ഡി.എഫിന് അനുകൂലമായി ബഹുജനാഭിപ്രായം ശക്തമാവുകയാണ്. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ബഹുജന അടിത്തറയ്​ക്ക് കാര്യമായി കോട്ടം സംഭവിക്കുകയും ചെയ്തിരിക്കുന്നു എന്നും ആന്റണി പറഞ്ഞു