യൂത്ത് ലീഗ് ആക്രമത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ അഞ്ചുവയസ്സുകാരി മകള്‍ക്ക് പരിക്ക്
22 February 2014
വയനാട്ടില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യുവജനജാഥക്കിടെ ജാഥ അംഗങ്ങള്‍ നടത്തിയ അക്രമത്തില്‍ നമരം സ്വദേശിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ വെള്ളേരി സലീമിന്റെ മകള്‍ അഞ്ചു വയസ്സുകാരി അന ഫാത്വിമയുടെ കണ്ണിന് പരിക്കേറ്റു.
കല്പറ്റയില് നിന്നും പനമരത്തേക്ക് വരികയായിരുന്ന സലീമും കടുംബവും സഞ്ചരിച്ച കാര്‍ സിവില്‍ സ്റ്റേഷന് പരിസരത്ത യുവജനജാഥയില്‍ പങ്കെടുത്തവര്‍ അനാവശ്യമായി തടഞ്ഞുവക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും സലീമിനെയും ഭാര്യ ഫാത്വിമയെയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്. കല്പറ്റ പോലീസ് സര്‍ക്കിള്‍ ഇന്സ്പെക്ടര്ക്ക്് പരാതി നല്‍കിയിട്ടുണ്ട്.