രാജീവ് വധക്കേസ് പ്രതികളുടെ ജയില്‍ മോചനം: തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു

single-img
20 February 2014

supreme courtതമിഴ്‌നാട് സര്‍ക്കാരിന്റെ രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞു. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനു അവകാശമുണ്ടെങ്കിലും അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണമെന്നു കോടതി വ്യക്തമാക്കി. ഇതോടെ ഈ കേസില്‍ വധശിക്ഷ ഇളവു ചെയ്ത പ്രതികളുടെ മോചനം നീണ്ടുപോകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുസംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിനു സുപ്രിംകോടതി നോട്ടീസ് അയച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞത്. മാര്‍ച്ച് ആറിനു കേസ് വീണ്്ടും സുപ്രീം കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്്ടായാല്‍ മാത്രമേ തമിഴ്‌നാട് സര്‍ക്കാരിനു പ്രതികളെ വിട്ടയക്കാന്‍ കഴിയുകയൊള്ളുവെന്നാണ് കരുതുന്നത്.