നരേന്ദ്ര മോഡിയുടെ റാലിക്ക്‌ നികുതി ചുമത്താനുള്ള നീക്കം ;എക്‌സൈസ്‌ വകുപ്പ്‌ പിന്മാറി

single-img
19 February 2014

modiബി.ജെ.പി. പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ റാലിക്ക്‌ സേവന നികുതി ചുമത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര എക്‌സൈസ്‌ വകുപ്പ്‌ പിന്മാറി. ബി.ജെ.പിയുടെ ചണ്ഡീഗഡ്‌, ഹിമാചല്‍ പ്രദേശ്‌, ജമ്മു- കാശ്‌മീര്‍, പഞ്ചാബ്‌ റാലികള്‍ക്ക്‌ നികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാന ഘടകങ്ങള്‍ക്കാണു എക്‌സൈസ്‌ നോട്ടീസ്‌ നല്‍കിയത്‌. ടിക്കറ്റ്‌ വച്ചു മോഡി റാലി നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണു നികുതി ചുമത്താന്‍ നീക്കമുണ്ടായത്‌.