തെലുങ്കാന ബില്‍ ലോക്‌സഭ പാസാക്കി; ഇനി രാജ്യസഭയും രാഷ്ട്രപതിയും

single-img
18 February 2014

AVN25_LOKSABHA_19610fവന്‍ എതിര്‍പ്പുകള്‍ക്കിടയില്‍ തെലുങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി. ബില്‍ പാസാക്കിയതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബിജെപിയുടെ പിന്തുണയോടെ അവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ഇനി രാജ്യസഭ ബില്‍ പാസാക്കിയ ശേഷം രാഷ്ടപ്രതി ഒപ്പുവെച്ചാല്‍ തെലുങ്കാന എന്ന പുതിയ സംസ്ഥാനം ഇന്ത്യയില്‍ രൂപീകൃതമാകും.

സിപിഎം, സമാജ്‌വാദി പാര്‍ട്ടി, തെലുങ്കാന വിരുദ്ധ എംപിമാര്‍ എന്നിവര്‍ ശക്തമായ എതിര്‍പ്പുമായി സഭയില്‍ ബഹളം വെച്ചിരുന്നു.