കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയരഹസ്യം ഗ്രൂപ്പുകള്‍: കെ. സുധാകരന്‍

single-img
17 February 2014

K Sudhakaran - 1കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയരഹസ്യംതന്നെ ഗ്രൂപ്പാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാനാവില്ലെന്നും കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കു ചുറ്റിലും ആരാധകവൃന്ദം ഉണ്ടാകും. ഇവിടെ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ അതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരന്‍.

കോണ്‍ഗ്രസിലെ ഗ്രൂപ്പുരാഷ്ട്രീയമാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പാര്‍ട്ടി വിട്ടുപോകാത്തതിനു പിന്നിലെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു കീഴില്‍ എണ്ണയിട്ട യന്ത്രംപോലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസില്‍ മാത്രമല്ല, മുസ്‌ലിം ലീഗിലും ഗ്രൂപ്പുണ്ട്. ലീഗില്‍ കുഞ്ഞാലിക്കുട്ടിക്കും മുനീറിനും പ്രത്യേക ഗ്രൂപ്പുണെ്ടന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഒറ്റ ഗ്രൂപ്പേയുള്ളൂവെന്നും അതു പാര്‍ട്ടിയാണെന്നുമുള്ള എഐസിസി അധ്യക്ഷ സോണിയഗാന്ധിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമാണു തന്റെ നിലപാടെന്ന് ഇതിനെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.