ചീഫ് വിപ്പ് 20 പേഴ്‌സണല്‍ സ്റ്റാഫിനെ പിരിച്ചുവിടുന്നു

single-img
15 February 2014

pc-georgeചീഫ് വിപ്പ് പി.സി. ജോര്‍ജ് പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു 20 പേരെ രണ്ടു ദിവസത്തിനുള്ളില്‍ ഒഴിവാക്കുമെന്നു വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രക്കു കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ്‌വിപ്പ്.

മന്ത്രിമാരടക്കം കാബിനറ്റ് പദവിയുള്ളവരുടെ സ്റ്റാഫില്‍ ജോലി ചെയ്യാനില്ലാതെ ഭീമമായ തുക ശമ്പളം കൈപ്പറ്റുന്നവരുണെ്ടന്ന ആരോപണത്തെ തുടര്‍ന്നാണു തന്റെ തീരുമാനമെന്നും ഇതു മറ്റുള്ളവരും മാതൃകയാക്കുമെന്നാണു പ്രതീക്ഷയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.