ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരണയും മര്‍ദ്ദനവും; ഭര്‍ത്താവ് അറസ്റ്റില്‍

single-img
14 February 2014

kollam_map-newകൊല്ലം ആര്യങ്കാവ് കോട്ടവാസലില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു. കോതമംഗലം സ്വദേശി ജോഷിയെയാണ് ആര്യങ്കാവ് സ്വദേശി ജസീനയുടെ പരാതിയെതുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തത്.

ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് പലതവണ ക്രൂരമായി മര്‍ദ്ദിച്ച ജസീനയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് ഗര്‍ഭം അലസിപ്പിക്കാന്‍ പലതവണ പ്രേരിപ്പിച്ചെന്നും അതിനെ സമ്മതിക്കാത്തത് കൊണ്ടാണ് തന്നെ ക്രൂരമായി പലതവണ മര്‍ദ്ദിച്ചെന്നും യുവതി മൊഴിനല്‍കി.