സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് കണ്ടെത്തിയ ബോംബ്‌ പോലീസ് നിര്‍വീര്യമാക്കി

single-img
12 February 2014

തമിഴ്നാട്ടിലെ മധുരയില്‍ ഉത്തങ്കുടിയ്ക്കടുത്ത് ഒരു സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം കണ്ടെത്തിയ ഉഗ്രശേഷിയുള്ള പൈപ്പ് ബോംബ്‌ പോലീസ് നിര്‍വീര്യമാക്കി.തമിഴ്നാട് പോലീസിന്റെ പ്രത്യേക ബോംബ്‌ സ്ക്വാഡ് എത്തിയാണ് ബോംബ്‌ നിര്‍വീര്യമാക്കിയത്.

ബോംബ്‌ സ്ഥാപിച്ചതിനു പിന്നില്‍ നക്സലൈറ്റുകളോ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ അവിടെ നടത്തുന്നതില്‍ എതിര്‍പ്പുള്ള ഏതെങ്കിലും ചെറുകിട കച്ചവടക്കാരോ ആകാമെന്നാണ് പോലീസ് ഭാഷ്യം.