തെലുങ്കാന വിഷയത്തില്‍ രാജ്യസഭയില്‍ സംഘര്‍ഷം : എം പിമാര്‍ രാജ്യസഭ അദ്ധ്യക്ഷന്റെ മുന്നിലെ മൈക്ക് അടിച്ചു തകര്‍ത്തു.

single-img
10 February 2014

തെലുങ്കാന ബില്‍ അവതരണത്തിനിടെ ഐക്യ ആന്ധ്ര അനുകൂലികളായ എം പിമാര്‍ രാജ്യസഭയ്ക്കുള്ളില്‍ അക്രമാസക്തമായ പ്രതിഷേധം നടത്തി.പേപ്പറുകള്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കിയ എം പിമാരില്‍ ചിലര്‍ ചേര്‍ന്ന് രാജ്യ സഭാ അദ്ധ്യക്ഷന്റെ മേശപ്പുറത്തെ മൈക്രോഫോണ്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.പത്തു എം പിമാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

രാജ്യത്തിനാകെ അപമാനമായ സംഭവങ്ങളാണ് പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഇന്ന് അരങ്ങേറിയത്.ഇതോടെ തെലങ്കാന വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുകയാണ്.പ്രതിപക്ഷം തെലങ്കാന ബില്ലിന് അനുകൂലമാണെങ്കിലും ബില്ലില്‍ ആര് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതിലൊന്ന് തെലങ്കാന രൂപീകരിക്കുമ്പോള്‍ സീമാന്ധ്ര മേഖലയ്ക്കു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ്.

തെലങ്കാന വിഷയത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന് കേന്ദ്രമന്ത്രി ഫാറൂക്ക് അബ്ദുള്ള പറഞ്ഞു. ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവരുടെ സംസ്ഥാനം വിഭജിക്കുന്നതില്‍ താല്‍പര്യമില്ലാതെ അവരുടെ നിയമസഭ വോട്ടിനിട്ട് തള്ളിയ ഒരു ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കുന്നതില്‍ ഔചിത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.