തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കും

single-img
9 February 2014

bankശമ്പളവര്‍ദ്ധനവ് ഉള്‍പ്പടെയുള്ള വിവിധ  ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കും .ഫിബ്രവരി ആറിന് ചീഫ് ലേബര്‍കമ്മീഷണറുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പളത്തില്‍ പത്തുശതമാനം വര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. പബ്ലിക് സെക്ടറിലുള്ള എല്ലാം ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കും. എന്നാൽ  സ്വകാര്യബാങ്കുകള്‍ പണിമുടക്കിൽ  പങ്കെടുക്കില്ല. നേരത്തെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18-ന് ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബാങ്കുകള്‍ പണിമുടക്കിയിരുന്നു.