എസ്എന്‍ഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് എന്‍എസ്എസ്

single-img
8 February 2014

sukuഎസ്എന്‍ഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് എന്‍എസ്എസ്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് ആണ് തീരുമാനമെടുത്തത്.സമീപ കാലത്ത് എസ്.എന്‍.ഡി.പി സ്വീകരിച്ച നടപടികള്‍ സാമുദായിക സൗഹാര്‍ദത്തിനും മതേതരത്വത്തിനും കോട്ടമുണ്ടാക്കിയെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.ഇനി എസ്.എന്‍.ഡി.പിയുമായി ഐക്യം വേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ യോഗത്തിന് ശേഷം പറഞ്ഞു.സ.2012 സെപ്തംബറിലാണ് എന്‍എസ്എസ്- എസ്എന്‍ഡിപി സഖ്യം ഉണ്ടാക്കിയത്. എന്‍എസ്എസ് തങ്ങളെ വഞ്ചിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.