കെ.കെ. രമയെ പിന്തുണച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കത്തയച്ചത്‌ താന്‍ തന്നെയെന്ന്‌ വി.എസ്

single-img
7 February 2014

vsകെ.കെ. രമയെ പിന്തുണച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കത്തയച്ചത്‌ താന്‍ തന്നെയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. കത്ത്‌ വ്യാജമാണെന്ന്‌ സംശയം ഉണ്ട് എന്ന്  പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനെതിരെയാണ്‌ താന്‍ തന്നെയാണ്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചതെന്ന്‌ വിഎസ്‌ നിലപാട് വ്യക്തമാക്കിയത്‌. കത്ത്‌ എഴുതിയത്‌ പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമല്ലേയെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതെല്ലാം പാര്‍ട്ടി ചര്‍ച്ചചെയ്‌തുകൊള്ളുമെന്നായിരുന്നു മറുപടി.വിഎസ്‌ കത്ത്‌ അയക്കില്ലെന്ന്‌ പിണറായി പറഞ്ഞതായി അറിയിച്ചപ്പോള്‍ സെക്രട്ടറി അങ്ങനെ പറയാന്‍ ഇടയില്ലെന്നായിരുന്നു വി എസ്‌ന്റെ പ്രതികരണം. എന്നാല്‍ കത്ത്‌ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ തോന്നുംപടി വാര്‍ത്ത നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.കത്ത് വ്യാജമാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. മുന്‍ പെഴ്‌സനല്‍ സ്റ്റാഫിലുള്ളവരായിരിക്കും കത്ത് തയ്യാറാക്കിയതെന്നും പിണറായി പറഞ്ഞിരുന്നു.;എന്നാൽ ഇനി ഇനി ഫോണിന്റെ ദുരൂഹത മാത്രമാണ് അവസാനിക്കാനുള്ളത്.