ഓഫീസിലിരുന്നു മദ്യപാനം: പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

single-img
7 February 2014

police_capപോലീസു നിയമം തോന്നുംപടിയാണെന്നു തെളിയിച്ചുകൊണ്ട് വീണ്ടുമൊരു സംഭവംകൂടി. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപത്തെ ടെലി കമ്യൂണിക്കേഷന്‍ ഓഫീസിലിരുന്നു മദ്യപിച്ച കേസില്‍ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. ഐപി ടെലി ഓഫീസര്‍ ഏലിയാസ് ജോണ്‍, ജിഡി ചാര്‍ജ് സാജു ജോസ്, ഡ്യൂട്ടി ഓഫീസര്‍ ഡേവിഡ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഓഫീസിലിരുന്ന് മദ്യപിച്ച് കൊണ്ടിരുന്ന പോലീസുകാരെ യൂത്ത് മകാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് ഡിവൈഎസ്പി ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഡിവൈഎസ്പി സനല്‍കുമാര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി കണെ്ടത്തുകയുമായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും ഓഫീസ് പരിസരത്തുനിന്ന് പോലീസ് കണെ്ടടുത്തിരുന്നു. .