രണ്ടു വര്‍ഷത്തിനുള്ളില്‍ ജമ്മു കാശ്‌മീരില്‍ നടന്നത്‌ 541 നുഴഞ്ഞുകയറ്റ ശ്രമങ്ങളെന്നു കേന്ദ്ര സര്‍ക്കാര്‍.

single-img
6 February 2014

antonyകഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജമ്മു കാശ്‌മീരില്‍ നടന്നത്‌ 541 നുഴഞ്ഞുകയറ്റ ശ്രമങ്ങളെന്നു കേന്ദ്ര സര്‍ക്കാര്‍. 65 തീവ്രവാദികളാണ്‌ 2013ല്‍ നുഴഞ്ഞുകയറ്റത്തിനിടെ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടത്‌. 2013 ല്‍ ഒരു പാക് സൈനികന്‍ പോലും പിടിയിലായിട്ടില്ല.കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാജ്യസഭയെ അറിയിച്ചതാണ്‌ ഇക്കാര്യം.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്‌ നൗഷേര സെക്‌ടറില്‍ ഒരു പാക്‌ സൈനികന്‍ വെടിയേറ്റു മരിച്ചിരുന്നു.അഞ്ചു വര്‍ഷത്തിനിടെ മൂന്നു മിഗ്-29 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇതിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവാദമായ ഓഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ്‌ ചോപ്പര്‍ അഴിമതി സംബന്ധിച്ച ചോദ്യത്തിന്‌ ഈ കരാര്‍ ജനുവരി ഒന്നു മുതല്‍ നിലവിലില്ലെന്നാണ്‌ ആന്റണി മറുപടി പറഞ്ഞത്‌. ഈ കമ്പനിയെ ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.