നിയമസഭയിലെ ലിഫ്റ്റിനുള്ളില്‍ എം.എല്‍.എമാര്‍ കുടുങ്ങി.
നിയമസഭയിലെ ലിഫ്റ്റിനുള്ളില്‍ മുക്കാല്‍ മണിക്കൂറോളം എം.എല്‍.എമാര്‍ കുടുങ്ങി. പാറശാല എം.എല്‍.എ എ.ടി. ജോര്‍ജും ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനുമാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്കു 1.40ഓടെയായിരുന്നു സംഭവം.ധനവിനിയോഗ ബില്ലിന്മേല് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തശേഷം ഉച്ചയൂണിന് പുറത്തേക്കു വരികയായിരുന്നു എം.എല്‍.എമാര്‍. രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ഉടന്‍ അധികൃതരെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് ടെക്നീഷ്യന്മാരെത്തി അറ്റകുറ്റപ്പണി തുടങ്ങി. ഇതിനായി ലിഫ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ എം.എല്‍.എമാര്‍ ഇരുട്ടിലായി. നീണ്ട പരിശ്രമത്തിനൊടുവിലാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനായത്.സംഭവം ഉടന്‍ എം.എല്‍.എമാര്‍ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്പീക്കര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം ആരാഞ്ഞു. ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി. ഇക്കാര്യം സബ്മിഷനായി കൊണ്ടുവരുമെന്ന് കെ. കുഞ്ഞിരാമന് അറിയിച്ചു.