അബുദാബിയില്‍ കൊക്കെയ്ന്‍ വേട്ടയിൽ 5 പേര്‍ അറസ്റ്റിൽ

single-img
5 February 2014

drug0202അബുദാബി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും വൻ കൊക്കെയ്ൻ വേട്ട.സംഭവത്തിൽ 5 നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് പത്ത് കിലോയോളം തൂക്കം വരുന്ന കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ഇവ 441 ചെറിയ ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി വയറ്റില്‍ സൂക്ഷിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു.

പിടിയിലായവര്‍ ബ്രസീലിലെ സാവോപോളോയില്‍ നിന്നും നൈജീരിയയിലെ ലാഗോസ്, കാനോ എന്നിവിടങ്ങളിലും നിന്നുമുള്ളവരാണെന്ന് കുറ്റാന്വേഷണവിഭാഗം തലവന്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുറാഷിദ് പറഞ്ഞു.

വയറ്റില്‍ സൂക്ഷിച്ച കെക്കെയ്ന്‍ ക്യാപ്‌സ്യൂള്‍ പൊട്ടുകയാണെങ്കില്‍ ശരീരത്തിന് വളരെയധികം ഹാനികരമാകും. ഒപ്പം ഇവ ഒരു ദിവസത്തിലധികം സൂക്ഷിക്കാനും സാധിക്കില്ല