സന്തോഷ്‌ ട്രോഫി :സന്തോഷത്തോടെ കേരളം

single-img
3 February 2014

സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. കര്‍ണാടകയെ 2-1 ന്‌ തോല്‍പ്പിച്ചാണ്‌ കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്‌. 1-2 ന്‌ പിന്നിട്ട്‌ നിന്ന കേരളം ഇഞ്ച്വറി ടൈമില്‍ 2 ഗോളുകള്‍ നേടിയാണ്‌ ഫൈനല്‍ റൗണ്ടില്‍ കടന്നത്‌. ഷിബിന്‍ ലാല്‍ നേടിയ ഇരട്ട ഗോളുകളാണ്‌ കേരളത്തിന്‌ നേട്ടമായത്‌. ഒന്നാം പകുതിയില്‍ ഒന്നിനെതിരെ രണ്ടുഗോളിന് കേരളം പിന്നിലായിരുന്നു. രണ്ടാംപകുതിയിലെ അവസാന നിമിഷത്തിലാണ് സമനില ഗോള്‍ കേരളം നേടിയത്.ടീമിന് ഇനി ഫൈനല്‍ റൗണ്ടിലേക്കുള്ള ടിക്കറ്റുമായി സിലിഗുരിയില്‍ ചെന്നിറങ്ങാം. ഏഴ് പോയന്റുമായി കര്‍ണാടകയാണ് രണ്ടാമത്.ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനോട് ഒരു ഗോളിന് തോറ്റതാണ് കേരളത്തിന്റെ ഭാവി തീരുമാനം അവസാന മത്സരമെന്ന ക്ലൈമാക്‌സിലേക്ക് നീങ്ങിയത്. ആന്ധ്രയെ 3-1നും ആന്‍ഡമാനെ 17-0നും കീഴടക്കിയാണ് കേരളം അവസാന മത്സരത്തിന് കര്‍ണാടകയുടെ മുന്നിലെത്തിയത്.മുന്‍ വര്‍ഷങ്ങളില്‍ കര്‍ണ്ണാടകയോട്‌ പരാജയപ്പെട്ടായിരുന്നു കേരളം പുറത്തായത്‌ santhosh