മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ ഭാര്യ ബേബി മരിച്ചു.
3 February 2014
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ ഭാര്യ ബേബി (75)മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.പാലാരിവട്ടത്തെ ചക്കരപ്പറമ്പിലെ മകളുടെ വീട്ടില്‍ വച്ച് ഇന്നു കാലത്ത് പതിനൊന്ന് മണിക്കാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.വീട്ടില്‍ അപ്പോള്‍ മറ്റാരും ഇല്ലായിരുന്നു. എഴുപത് ശമാനം പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്.മകള്‍ ദുബായിലായതിനാല്‍ ബേബി തനിച്ചായിരുന്നു താമസം. വീട്ടുജോലിക്കാരി പോയ ശേഷമായിരുന്നു അപകടം.തണുപ്പിക്കാന്‍ വെള്ളം കോരിയൊഴിച്ച ശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.