തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാനായി വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കാന്‍ സി.പി.ഐ. ആലോചിക്കുന്നതായി സൂചന

single-img
2 February 2014

cpiതിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാനായി വനിത സ്ഥാനാർഥിയെ  മത്സരിപ്പിക്കാന്‍ സി.പി.ഐ. ആലോചിക്കുന്നു. കേന്ദ്രമന്ത്രി ശശി തരൂരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹനെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി.പി.ഐ. നീക്കം. പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സി.പി.എം. നേതാവുമായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ സഹോദരീപുത്രി കൂടിയാണ് ശാരദാ മോഹന്‍. സി.പി.ഐ. അനുകൂല സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ വനിതാ വിഭാഗമായ വനിതാ കലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്‍റാണ് ശാരദാ മോഹന്‍. സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ച സി.പി.ഐ. സ്ഥാനാര്‍ത്ഥി.സി.പി.ഐ. തിരുവനന്തപുരത്ത് വനിതയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ കലാസാഹിതി സി.പി.ഐ. നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇപ്പോള്‍ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ സി.പി.ഐ. യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ശാരദാ മോഹന്‍ തിരുവനന്തപുരത്ത് അമ്മാവനായ പി.ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്.