തിരക്ക് കൂടുന്നതിനനുസരിച്ച് റെയില്‍വേ ടിക്കറ്റ് നിരക്ക് കൂടുന്ന രീതി നിലവില്‍ വരും

single-img
30 January 2014

trainevarthaവിമാനക്കമ്പനികളുടെ മാതൃകയില്‍ രാജ്യത്തെ തിരക്കേറിയ ഇരുപതു റൂട്ടുകളില്‍ തിരക്കേറി വരുന്നതിനനുസരിച്ചു റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലേക്കു തെരഞ്ഞെടുത്ത ആദ്യ റൂട്ടുകളില്‍ തിരുവന്തപുരം-ഗുവാഹത്തി റൂട്ടും ഉള്‍പ്പെടുന്നു. പുതിയ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത റൂട്ടുകളില്‍ ടു ടയര്‍, ത്രീടയര്‍ എസി കോച്ചുകളുള്ള ട്രെയിനുകള്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുന്നത്. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാരുടെ വര്‍ദ്ധനവനുസരിച്ചു നിരക്ക് ഇരട്ടി വില വരെയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഈ ട്രെയിനുകളില്‍ റിസര്‍വേഷനില്‍ വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടായിരിക്കുകയില്ല. കൂടുതല്‍ പണം നല്‍കുന്നതനുസരിച്ചു മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ബുക്കു ചെയ്യാന്‍ സാധിക്കുകയുള്ളു. ഒരിക്കല്‍ എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുമാവില്ല. ടിക്കറ്റെടുത്തിട്ടു യാത്ര ചെയ്യാതിരുന്നാല്‍ പണം നഷ്ടമാകും. തിരക്കേറിയ റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാനെന്ന പേരിലാണു റയില്‍വേയുടെ പുതിയ പരീക്ഷണം.