ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ ജീവിത ദൈര്‍ഘ്യം അഞ്ചു വര്‍ഷം വര്‍ദ്ധിച്ചു

single-img
29 January 2014

old-man-caricatureകഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയിലെ ജീവിതദൈര്‍ഘ്യം അഞ്ചുവര്‍ഷം വര്‍ധിച്ചതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. 2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസും സ്ത്രീക്ക് 63.9 വയസുമായിരുന്നു. എന്നാല്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2011-13ല്‍ ജീവിതദൈര്‍ഘ്യം 67.3ഉം 69.6മായി വര്‍ധിച്ചു.

ജീവിതദൈര്‍ഘ്യത്തില്‍ കഴിഞ്ഞദശാബ്ദത്തിലേക്കാളും ഇരിട്ടിയോളമാണ് വര്‍ധനവ് ഉണ്്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പത്തുവര്‍ഷത്തിനിടെ നടത്തിയ ആരോഗ്യ പരിപാലന പരിപാടികളും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വേണ്്ടി നല്‍കിയ ചികിത്സയുമെല്ലാമാണ് ജീവിത ദൈര്‍ഘ്യം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായത്. നവജാതശിശുക്കളുടെ മരണനിരക്കിലും കുറവ് ഉണ്്ടായിടുണ്്ട്. 2005ല്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 58പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു. എന്നാല്‍ 2012ല്‍ മരണനിരക്ക് 42 ആയി കുറഞ്ഞു.