ബൗളർമാരെ പഴിച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്‌

single-img
28 January 2014

dhoniന്യൂസിലണ്ടനെതിരായ പരമ്പര  നഷ്ടപ്പെട്ടതിൽ ബൗളർമാരെ പഴിച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്‌ .തുറന്നു പറയാമല്ലോ, ഇന്ത്യയുടെ ബൗളിംഗ്  വളരെ മോശമായിരുന്നു. ഇത്തരം  പിച്ചുകളിൽ  എങ്ങനെ ബൗൾ ചെയ്യരുതോ അങ്ങനെതന്നെ പന്തെറിയുകയായിരുന്നു നമ്മുടെ പേസർമാർ.  ഈ പരാജയത്തിന്  അവർ തന്നെയാണ് ശരിക്കും ഉത്തരവാദികൾ- മത്സരശേഷം ധോണി പറഞ്ഞു.ഇന്ത്യയ്ക്ക് കഴിവുറ്റ ബൗളർമാരാണ് ഉള്ളത്,​ എന്നാൽ അവർ അവസരത്തിനൊത്ത് ബുദ്ധി ഉപയോഗിക്കുന്നില്ല. പരന്പരയിൽ ഉടനീളം ഷോട്ട്-വൈഡ് ബോളുകളെറിഞ്ഞ് ഏറെ റൺ വിട്ടുകൊടുത്തു. മോശമായി പന്തെറിഞ്ഞിട്ട് സർക്കിളിന് പുറത്ത് അഞ്ചു ഫീൽഡർമാരെ നിർത്തുന്നതിനെ പരാതി പറഞ്ഞിട്ട് കാര്യമില്ലന്നും ധോണി കുറ്റപ്പെടുത്തി.3-0ന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലണ്ട്  പരമ്പര  നേടിയത്.