ശശിതരൂര്‍ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
27 January 2014
ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തിന്റെ യഥാര്‍ഥകാരണം പുറത്തുവരുന്നതിനു കേന്ദ്രസഹമന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തരൂര്‍ അധികാരത്തില്‍ തുടരുന്നത് നീതിപൂര്‍വമായ അന്വേഷണത്തെ ബാധിക്കാന്‍ ഇടയുണ്്ടെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.
തരൂര്‍ സ്വമേധയ രാജിവെയ്ക്കാന്‍ തയ്യാറായില്ലങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇടപെട്ട് രാജി ഉറപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഭാര്യയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശശിതരൂര്‍ രാജിവെക്കണമെന്നു ബിജെപി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.