പോലീസിന്റെ ക്രൂരമര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

single-img
27 January 2014

police_capപോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ സാരമായ പരിക്കുകളാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗാസിയബാദിലെ ലോണി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ചൊവാഴ്ച രാത്രി പുഷ്ട റോഡിലെ ഒരു മൊബൈല്‍ ഷോപ്പില്‍ മോഷണം നടന്നതിനു പിന്നാലെ നാട്ടുകാര്‍ അറിയിച്ചിതിനെ തുടര്‍ന്ന് പോലീസ് സ്ഥലതെത്തിയിരുന്നു. എന്നാല്‍ മേഖലിയില്‍ പോലീസ് പട്രോളിങ് കുറവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത സഹോദരങ്ങളായ രാജ് കുമാര്‍ യാദവ്, ബബ് ലൂ, സഞ്ജയ് യാദവ് എന്നിവരുമായി പോലീസ് കയര്‍ത്തു. പിന്നീട് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസ് മടങ്ങി. അതിനിടെ പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. സ്‌റ്റേഷനിലും മര്‍ദനം തുടര്‍ന്നു.

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്കുമാറിനെ പോലീസ് വിട്ടയച്ചത്. ശരീരമാസകലം കഠിനമായ വേദന അനുഭവപ്പെട്ട രാജ്കുമാറിനെ നാട്ടുകാര്‍ സഹോദരങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാജ്കുമാര്‍ മരിച്ചു. പോലീസിന്റെ ക്രൂരമര്‍ദനമാണ് രാജ്കുമാറിന്റെ മരണത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.