മലയാളികള്‍ മികച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍ : ഗവര്‍ണര്‍

single-img
27 January 2014

മിടുക്കരായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും ജനാധിപത്യം ശരിയായവിധം വിനിയോഗിക്കുന്നതിലും മലയാളികള്‍ ശ്രദ്ധാലുക്കളാണെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടിങ് ശതമാനത്തില്‍ കേരളം മുന്‍പന്തിയിലാണ്. രാഷ്ട്ര പുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഭാഗഭാക്കാകാനുള്ള താല്‍പ്പര്യമാണ് ഇതിനെ കാണിക്കുന്നത്. തിരഞ്ഞെടുപ്പ് എന്നാല്‍ അഴിമതിക്കും അനീതിക്കും എതിരെ പ്രതികരിക്കാനുള്ള അവസരമാണ്. നിര്‍ഭയമായി വോട്ട് ചെയ്യാന്‍ കഴിയുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സുതാര്യതയ്ക്കും കാരണമാകും. ഇന്ത്യയില്‍ ഓരോ തവണയും തിരഞ്ഞെടുപ്പ് സത്യസന്ധമായി നടപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.