ഫെഡറേഷന്‍ കപ്പ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്

single-img
27 January 2014

churchill-win-fed-cupചര്‍ച്ചില്‍ ബ്രദേഴ്‌സ് ആദ്യമായി ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. അതും സ്വന്തം നാട്ടുകാരായ സ്‌പോര്‍ട്ടിംഗ് ക്ലബിനെ വ്യക്തമായ മാര്‍ജിനില്‍ മറികടന്ന്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചിലിനായി ബല്‍വന്ദ് സിംഗ് (21), അലേഷ് സാവന്ത് (47), അബ്ദെല്‍ ഷബാന (64) എന്നിവര്‍ വലകുലുക്കിയത്. സ്‌പോര്‍ട്ടിംഗിന്റെ ആശ്വാസഗോള്‍ വിക്ടോറിയോ ഫെര്‍ണാണ്ടസ് നേടി.