രാജ്യം 65-ാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

single-img
26 January 2014

reരാജ്യം  65-ാം റിപ്പബ്ലിക്‌ ദിനം   ആഘോഷിച്ചു . രാജ്‌പഥില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി രാവിലെ പത്തിന് ദേശീയ പതാക ഉയര്‍ത്തിയതോടെ രാജ്യത്തിന്റെ 65-ാം റിപ്പബ്ലിക്‌ ദിന ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ നടുവിലാണ്‌ ആഘോഷങ്ങള്‍ നടന്നത്‌. ആഘോഷങ്ങളെ തുടര്‍ന്നു നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക്‌ ദിന പരേഡില്‍ രാഷ്‌ട്രപതി വിവിധ സേനാവിഭാഗങ്ങളില്‍ നിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു മുഖ്യാതിഥി .പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, പ്രതിരോധ മന്ത്രി എ കെ ആന്റെണി, ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയുടെ സൈനിക ശേഷിയും സാംസ്‌ക്കാരിക പശ്‌ചാത്തലവും വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്‌ ദിന പരേഡ്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രദര്‍ശനങ്ങളും പരേഡിന്‌ മാറ്റേകി. ഇന്ത്യയുടെ അത്യാധുനിക മിസൈലുകളും ആയുധങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. വായുസേനയുടെ ആകാശ പ്രകടനങ്ങള്‍ കാണികളില്‍ വിസ്‌മയം തീര്‍ത്തു.അഴിമതി രഹിത രാഷ്ട്രമായി ഇന്ത്യ മുന്നേറട്ടെയന്ന് ആശംസിക്കുന്നതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ളിക്് ദിന സന്ദേശം.INDIA-POLITICS-REPUBLIC DAY