ഇടുക്കി ജില്ലയിൽ ശനിയാഴ്ച എല്‍.ഡി.എഫ്. ഹർത്താൽ

single-img
25 January 2014

harഇടുക്കി ജില്ലാ ആശുപത്രി  തൊടുപുഴയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച എല്‍.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനംചെയ്തു. കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, വണ്ടന്‍മേട്, ചക്കുപള്ളം, ഇരട്ടയാര്‍,കാമാക്ഷി എന്നീ പഞ്ചായത്തുകളില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രംവിതരണം, ആസ്പത്രി, വിവാഹം, മരണം, ക്ഷേത്രോത്സവം, പള്ളി തിരുനാള്‍ ആഘോഷം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആര്‍.ഡി.ഒ. ഓഫീസ് ഇടുക്കിയില്‍നിന്ന് അറക്കുളത്തേക്കുമാറ്റി ഉത്തരവായതിലും എല്‍.ഡി.എഫ്. പ്രതിഷേധിച്ചു.