ട്രെയിനില്‍നിന്നു കായലില്‍ വീണ വിദ്യാര്‍ഥിനി ഗുരുതര നിലയില്‍

single-img
24 January 2014

Aroor Trainഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്നും കായലിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥിനി ഗുരുതര നിലയില്‍. തിരുവനന്തപുരം പിടിപി നഗറില്‍ രവീന്ദ്രന്റെ മകള്‍ ആരതി (24) ആണു കായലില്‍ വീണത്.

നാഗര്‍കോവിലില്‍നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കു പോകുന്ന ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍ കുമ്പളം-അരൂര്‍ പാലം കടക്കുമ്പോഴായിരുന്നു അപകടം. തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളജ് എംടെക് വിദ്യാര്‍ഥിനിയായ ആരതി വാതിലിനരികിലിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനില്‍നിന്നു തെറിച്ചുവീണതാകാമെന്നാണു സഹയാത്രികര്‍ പോലീസിനോടു പറഞ്ഞത്.

കായലില്‍ മീന്‍പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ യുവതിയെ വെള്ളത്തില്‍നിന്നു കരയിലെത്തിച്ച് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പനങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.