ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

single-img
23 January 2014

kunjiആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.സുപ്രീംകോടതിയില്‍ കേസ് വരുന്നുണ്ട്. അതിന് മുമ്പായി വിശദമായി ചര്‍ച്ചചെയ്ത ശേഷം സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാരും ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.