ജഡ്ജിക്കെതിരെയുള്ള ലൈംഗികാരോപണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് : മാധ്യമങ്ങള്‍ക്ക് ദല്‍ഹി ഹൈക്കോടതിയുടെ തിട്ടൂരം

16 January 2014
ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരായി ഉന്നയിക്കപ്പെട്ട ലൈംഗികാരോപണവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മാധ്യമങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. സ്വതന്ത്രകുമാരിനെതിരായ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നീക്കണം എന്നാവശ്യപ്പെട്ട കോടതി കോടതി നടപടികള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും ഉത്തരവ് പുറപ്പെടുവിച്ചു.സ്വതന്ത്രകുമാറിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.
തനിക്കെതിരായ ലൈംഗികാരോപണ പരാതി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മട്ഗ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള സ്വതന്ത്രകുമാറിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.അഭിഭാഷക ഉന്നയിച്ച ലൈംഗികാരോപണ പരാതിയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മാധ്യമ സ്ഥാപനങ്ങള്‍ അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സ്വതന്ത്രകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.