സിറിയ: സമാധാനനീക്കം അവതാളത്തില്‍

single-img
23 October 2013

syriaസിറിയന്‍ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനുള്ള നിര്‍ദിഷ്ട ജനീവാ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കില്ലെന്ന് സൗദി അറേബ്യയും നിലപാടു സ്വീകരിച്ചു. അസാദിനെതിരേ പോരാടുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള എല്ലാ സഹായവും നല്‍കാനാണ് സൗദിയുടെ തീരുമാനം. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് അധികാരമൊഴിയണമെന്ന ഉപാധി അംഗീകരിച്ചാലേ ജനീവയില്‍ ചര്‍ച്ചയ്ക്ക് എത്തുകയുള്ളുവെന്ന് സിറിയന്‍ പ്രതിപക്ഷ നേതാവ് അഹമ്മദ് ജാര്‍ബാ വ്യക്തമാക്കി. നവംബറില്‍ ജനീവയില്‍ ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ ഉപാധികളൊന്നും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ഡമാസ്‌കസ് ഭരണകൂടം പ്രതികരിച്ചു.